KERALAM

കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ: വില്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിൽ. ഒഡീഷ റായ്ഗഡ ചന്ദ്രപ്പൂർ സ്വദേശി ഡാനിയൽ ജിയോജ് രംഗ (32), ജിഹായ ജിയോജ് രംഗ (20) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. മത്സ്യ ചന്തയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് തൂക്കുന്ന ത്രാസും ഇവരിൽ നിന്ന് കണ്ടെടുത്തു. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവർ കച്ചവടം നടത്തുന്നത്. സബ് ഇൻസ്പെക്ടർമാരായ റിൻസ് എം.തോമസ്, പി എം റാസിക്ക്, സീനിയർ സി.പി.ഒമാരായ എം.ബി. ജയന്തി, എ.ടി. ജിൻസ്, അജിത്ത് മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Source link

Related Articles

Back to top button