KERALAMLATEST NEWS
ജിനു സഖറിയ ഉമ്മൻ ഭക്ഷ്യ കമ്മിഷൻ ചെയർമാൻ

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാനായി ജിനു സഖറിയ ഉമ്മൻ നിയമിതനായി. അടുത്ത ആഴ്ച ചുമതലയേറ്റെടുക്കും. പി.എസ്.സി മുൻ അംഗമാണ്. അന്താരാഷ്ട്ര പ്രവാസി പഠന വിദഗ്‌ദ്ധനാണ്. ചെങ്ങന്നൂർ ഇടനാട് മണക്കുപ്പിയിൽ എം.ഇ. ഉമ്മന്റെയും ഇലന്തൂർ താഴെയിൽ മുട്ടത്തിൽ അന്നമ്മ ഉമ്മന്റെയും ഇളയ പുത്രനാണ്. സി.പി.ഐ ദേശീയ കൗൺസിലിൽ ക്ഷണിതാവായിരുന്നു. ഡൽഹി ന്യൂസിലാൻഡ് ഹൈക്കമ്മിഷനിലെ സീനിയർ ഉദ്യോഗസ്ഥ സുവർണ്ണ ഉമ്മനാണ് ഭാര്യ. ഡൽഹി കാർമൽ കോൺവെന്റ് സ്‌കൂളിലെ പതിനൊന്നാം ക്‌ളാസ് വിദ്യാർത്ഥി റബേക്കയാണ് മകൾ.
Source link