ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; നേതാക്കളടക്കം ഹിസ്ബുള്ളയിലെ 400 ലേറെ പേര്‍ കൊല്ലപ്പെട്ടു


ബെയ്റൂത്ത്: ലെബനനിലെ പോരാട്ടം കടുപ്പിച്ച് ഇസ്രയേല്‍. ഹിസ്ബുള്ള നേതാക്കന്‍മാരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ 400 ലേറെ അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേലി സൈന്യത്തിന്റെ വക്താവ് അറിയിച്ചു. ബെയ്‌റൂത്തിലെ തെക്കന്‍ പ്രദേശങ്ങളിലാണ് ഹിസ്ബുള്ള നേതാക്കളുടെ താവളങ്ങളെ കേന്ദ്രീകരിച്ചാണ് ആക്രമണം. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഹാഷിം സഫൈദിന്റെ വിവരമില്ലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


Source link

Exit mobile version