KERALAMLATEST NEWS

പി.എഫ് പെൻഷൻ ഓപ്‌ഷന് സമയപരിധി ഇല്ല

ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് മാറ്റാൻ സമയപരിധിയില്ലെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി 2014ന് മുൻപ് വിരമിച്ചതിനാൽ ഉയർന്ന പെൻഷൻ നിഷേധിക്കപ്പെട്ടവർക്ക് നിയമപോരാട്ടത്തിന് തുണയാകും.

അധികവിഹിതം പിടിക്കാനുള്ള ഒാപ്‌‌ഷൻ വിരമിച്ച ശേഷം നൽകിയതിന്റെ പേരിൽ ഉയർന്ന പെൻഷൻ നിഷേധിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.

ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് സമയപരിധിയില്ലാതെ മാറ്റാമെന്ന 2016-ലെ ആർ.സി. ഗുപ്ത കേസിലെ സുപ്രീംകോടതി വിധി ഒാർമ്മിപ്പിക്കുകയാണ് ഹൈക്കോടതി ചെയ്‌തത്.

2022 നവംബറിലെ സുപ്രീംകോടതി വിധിയെ തുടർന്ന്, ഉയർന്ന ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് ഒാപ്‌ഷൻ നൽകാനുള്ള തീയതി 2014 സെപ്‌തംബർ ഒന്ന് ആയി നിശ്‌ചയിച്ചിരുന്നു. 2014ൽ പെൻഷൻ ശമ്പള പരിധി 6500രൂപയിൽ നിന്ന് 15,000രൂപയാക്കി വർദ്ധിപ്പിച്ചത് കണക്കിലെടുത്താണ് സമയപരിധി നിശ്‌ചയിച്ചത്. സുപ്രീംകോടതി ആർ.സി.ഗുപ്‌ത കേസ് വിധി തള്ളിയിട്ടുമില്ല.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി 2014 സെപ്‌തംബർ ഒന്നിന് മുൻപ് ഒാപ്‌ഷൻ നൽകാതെ വിരമിച്ച ഉയർന്ന പെൻഷൻ ലഭിക്കാത്തവർക്ക് പ്രയോജനപ്പെടും. ഹരിയാന മഹേന്ദ്രഗഡ് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് 2014-നു മുൻപ് വിരമിച്ച 37 ജീവനക്കാർക്ക് ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന വിഹിതം അടയ്‌ക്കാൻ അനുമതി നൽകുന്നതാണ് ഹൈക്കോടതി ഉത്തരവ്.


Source link

Related Articles

Back to top button