KERALAMLATEST NEWS

ഡയറ്റ് ലക്ചറർ നിയമനം: ഉത്തരസൂചിക പ്രസിദ്ധീകരിക്കാതെ പി.എസ്.സി

കണ്ണൂർ: കേരളത്തിലെ 14 ജില്ലകളിലും പ്രവർത്തിക്കുന്ന ഡയറ്റുകളിലേക്കുള്ള (ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം) ലക്ചറർ നിയമനത്തിന് കഴിഞ്ഞ വർഷം പി.എസ്.സി നടത്തിയ പരീക്ഷയുടെ ഉത്തര സൂചിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷയുടെ അന്നേ ദിവസം രാത്രിയോടെ ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതാണ് കീഴ്വഴക്കം. കൃത്യമായ സമയം നൽകി ആക്ഷേപങ്ങൾ പരിഗണിച്ച് പ്രസിദ്ധീകരിക്കുന്ന അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം. എന്നാൽ ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെ പി.എസ്.സി മൂല്യനിർണയവുമായി മുന്നോട്ടുപോകു

ന്നത് ദുരൂഹമാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

അതേ സമയം ഡയറ്റ് ലക്ചറർമാരെ തിരഞ്ഞെടുക്കാൻ പി.എസ്.സി നടത്തിയ പരീക്ഷ പ്രഹസനമായിരുന്നെന്നും ആക്ഷേപമുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസ നിയമനുസരിച്ച് പുതിയ ഇന്റഗ്രേറ്റഡ് കോഴ്സുകൾ വരുന്നതും ഡി.എൽ.എഡ് കോഴ്സുകൾ ഉടൻ നിറുത്തലാക്കുന്ന സാഹചര്യവും പരിഗണിക്കാതെയാണ് പരീക്ഷ നടത്തിയതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം.

ഡയറ്റുകൾ ആളില്ലാ കളരി
2008ന് ശേഷം ഇതുവരെ ഡയറ്റുകളിൽ സ്ഥിരം നിയമനം നടന്നിട്ടില്ല. ഇത് ഡി.എൽ.എഡ് കോഴ്സുകളുടെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്.

ഡയറ്റുകളിൽ മുന്നൂറോളം ലക്ചറർ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതിൽ നേരത്തേ റിപ്പോർട്ടുചെയ്ത 150 ഒഴിവുകളിലേക്കായിരുന്നു കഴിഞ്ഞ നവംബറിലെ പരീക്ഷ. ഒരാഴ്ചയ്ക്കുശേഷം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു പി.എസ്.സി അന്ന് അറിയിച്ചിരുന്നത്.

പോ​ളി​ടെ​ക്നി​ക് ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​സ്.​എ​ഫ്.​ഐ​ക്ക് ​നേ​ട്ടം

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ത്തെ​ ​പോ​ളി​ടെ​ക്നി​ക് ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രം​ ​ന​ട​ന്ന​ 55​ ​പോ​ളി​ക​ളി​ൽ​ 46​ ​ഇ​ട​ത്തും​ ​എ​സ്.​എ​ഫ്‌.​ഐ​ക്ക് ​വി​ജ​യം.​ ​കൊ​ല്ലം​ ​പ​ത്ത​നാ​പു​രം,​ ​കൊ​ട്ടി​യം,​ ​പാ​ലാ,​ ​തൃ​ശൂ​ർ​ ​കൊ​ര​ട്ടി,​ ​വ​ട്ടി​യൂ​ർ​ക്കാ​വ്,​ ​ആ​റ്റി​ങ്ങ​ൽ,​ ​കാ​സ​ർ​കോ​ട് ​പെ​രി​യ,​ ​തൃ​ക്ക​രി​പ്പൂ​ർ,​ ​ഇ​ടു​ക്കി​ ​മു​ട്ടം,​ ​ക​ള​മ​ശ്ശേ​രി​ ​ജ​ന​റ​ൽ​ ​പോ​ളി​ടെ​ക്നി​ക്,​ ​ക​ണ്ണൂ​ർ​ ​ന​ടു​വി​ൽ​ ​പോ​ളി​ടെ​ക്നി​ക്,​ ​കൈ​മ​നം​ ​വ​നി​താ​ ​പോ​ളി​ടെ​ക്നി​ക് ​കോ​ളേ​ജു​ക​ളി​ലെ​ ​എ​ല്ലാ​ ​സീ​റ്റും​ ​എ​സ്.​എ​ഫ്‌.​ഐ​ ​നേ​ടി.​ ​മ​ല​പ്പു​റം​ ​ചേ​ളാ​രി,​ ​പെ​രു​മ്പാ​വൂ​ർ,​ ​കോ​ത​മം​ഗ​ലം​ ​ചേ​ലാ​ട്,​ ​തൃ​ശൂ​ർ​ ​ചേ​ല​ക്ക​ര,​ ​മു​ട്ടം,​ ​പ​ന്ത​ളം​ ​കോ​ളേ​ജു​ക​ൾ​ ​എ​സ്.​എ​ഫ്‌.​ഐ​ ​തി​രി​കെ​ ​പി​ടി​ച്ചു.
കെ.​എ​സ്.​യു​വി​ന് ​ര​ണ്ട് ​കോ​ളേ​ജ് ​മാ​ത്ര​മാ​ണ് ​ഒ​റ്റ​യ്ക്ക് ​നേ​ടാ​നാ​യ​ത്.35​ ​വ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​ക​ള​മ​ശ്ശേ​രി​ ​ഗ​വ​ൺ​മെ​ന്റ് ​വി​മ​ൻ​സ് ​പോ​ളി​ടെ​ക്നി​ക് ​കെ.​എ​സ്.​യു​ ​തി​രി​ച്ചു​പി​ടി​ച്ചു.​ ​തൃ​ശൂ​ർ​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​കെ.​എ​സ്.​യു​ ​വി​ജ​യി​ച്ചു.
ആ​റ് ​കോ​ളേ​ജി​ൽ​ ​എം.​എ​സ്.​എ​ഫി​ന്റെ​ ​പി​ന്തു​ണ​യോ​ടെ​ ​യു.​ഡി.​എ​സ്.​എ​ഫ് ​മു​ന്ന​ണി​ക്കാ​ണ് ​വി​ജ​യം.


Source link

Related Articles

Back to top button