KERALAMLATEST NEWS

കാഴ്ചപരിമിതർക്ക് ദീപ്തി ബ്രെയിലി

തിരുവനന്തപുരം: കാഴ്ചപരിമിതർക്ക് വിദ്യാഭ്യാസ പിന്തുണ നൽകാൻ ദീപ്തി ബ്രെയിലി പദ്ധതിക്ക്‌ തുടക്കമിട്ട് സാക്ഷരതാ മിഷൻ. കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡിന്റെ സഹകരണത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. 1330 പേരാണ് സാക്ഷരതാപഠനത്തിൽ പങ്കെടുക്കുന്നത്.

തുടർപഠനത്തിനുള്ള പുസ്തകങ്ങൾ,വർക്ക്ഷീറ്റ് എന്നിവ ബ്രെയിലിയിൽ വായിച്ചറിയാം. 71 ഇൻസ്ട്രക്ടർമാർക്ക് മേഖലാതല പരിശീലനം നൽകിയിട്ടുണ്ട്. 160 ദിവസത്തെ ക്ലാസിനുശേഷം പരീക്ഷ നടത്തും. സർക്കാരിന്റെ നാലാംനൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ആവിഷ്കരിച്ച പദ്ധതിയുടെ ഉദ്ഘാടനം പേട്ട സാക്ഷരതാമിഷൻ ഹാളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ചങ്ങാതിയുടെ ഫലപ്രഖ്യാപനം
അന്യസംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന സാക്ഷരതാപദ്ധതിയായ ചങ്ങാതിയുടെ നാലാംഘട്ട സാക്ഷരതാപരീക്ഷാ ഫലവും പട്ടികജാതിവിഭാഗക്കാർക്കായി നടത്തുന്ന നവചേതനാപദ്ധതിയുടെ നാലാംതരം പരീക്ഷാഫലവും മന്ത്രി പ്രഖ്യാപിച്ചു. ചങ്ങാതി പദ്ധതിയിൽ 2503 പേർ പരീക്ഷയെഴുതിയതിൽ 2477 പേർ വിജയിച്ചു. നവചേതന നാലാംതരം പദ്ധതിയിൽ 3674പേർ പരീക്ഷയെഴുതിയതിൽ 3606 പേർ വിജയിച്ചു.

കു​ട്ടി​ക​ൾ​ക്ക്
സ​ഹാ​യം​ ​പ​ര​സ്യം
ചെ​യ്തു​ ​വേ​ണ്ട

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മ്പ​ത്തി​ക​മാ​യി​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​കു​ട്ടി​ക​ൾ​ക്ക് ​സ​ഹാ​യം​ ​ന​ൽ​കു​ന്ന​ത് ​പ​ര​സ്യം​ ​ചെ​യ്യേ​ണ്ടെ​ന്ന​ ​നി​ർ​ദ്ദേ​ശ​വു​മാ​യി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്.​ ​കു​ട്ടി​ക​ളെ​ ​സ്റ്റേ​ജി​ൽ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​സ​ഹാ​യം​ ​ന​ൽ​ക​രു​തെ​ന്നും​ ​സ​ഹാ​യം​ ​വാ​ങ്ങു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​പേ​ര് ​പ​റ​യ​രു​തെ​ന്നും​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​സം​സ്ഥാ​ന​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​റാ​ണ് ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ​സ​ഹാ​യം​ ​വാ​ങ്ങു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​ഫോ​ട്ടോ​യോ​ ​പേ​രോ​ ​വ​ച്ച് ​പ​ര​സ്യം​ ​കൊ​ടു​ക്ക​രു​ത്.​ ​കു​ട്ടി​ക​ളു​ടെ​ ​ആ​ത്മാ​ഭി​മാ​നം​ ​ത​ക​ർ​ക്ക​രു​ത്.​ ​സ്വ​കാ​ര്യ​ത​യ്ക്ക് ​ഭം​ഗം​ ​വ​രാ​ത്ത​ ​രീ​തി​യി​ൽ​ ​വേ​ണം​ ​സ​ഹാ​യി​ക്കാ​നെ​ന്നും​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ഉ​ത്ത​ര​വ് ​അ​നു​സ​രി​ച്ചു​ള്ള​ ​സ​ർ​ക്കു​ല​റി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു

സ​ഹോ​ദ​ര​നും​ ​മെ​ഡി.​ ​കോ​ളേ​ജ്
പ്രി​ൻ​സി​പ്പ​ലി​നു​മെ​തി​രെ
ആ​ശ​യു​ടെ​ ​പ​രാ​തി

കൊ​ച്ചി​:​ ​എം.​എം​ ​ലോ​റ​ൻ​സി​ന്റെ​ ​മൃ​ത​ശ​രീ​രം​ ​വ്യാ​ജ​പ്ര​സ്താ​വ​ന​ക​ളും​ ​ക​ള​വും​ ​പ​റ​ഞ്ഞ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ഗ്ര​ഹ​ത്തി​ന് ​വി​രു​ദ്ധ​മാ​യി​ ​പ​ഠ​നാ​വ​ശ്യ​ത്തി​ന് ​ന​ൽ​കാ​ൻ​ ​ശ്ര​മി​ച്ച​തി​ന് ​മൂ​ത്ത​മ​ക​ൻ​ ​അ​ഡ്വ.​ ​എം.​എ​ൽ.​ ​സ​ജീ​വ​നും​ ​എ​റ​ണാ​കു​ളം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​പ്ര​താ​പ് ​സോ​മ​നാ​ഥി​നു​മെ​തി​രെ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ഇ​ള​യ​ ​മ​ക​ൾ​ ​ആ​ശ​ ​ലോ​റ​ൻ​സ് ​ക​ള​മ​ശേ​രി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​മൂ​ന്നു​ ​മ​ക്ക​ളെ​യും​ ​കേ​ട്ട് ​തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശ​ത്തി​ൽ​ ​പ്രി​ൻ​സി​പ്പ​ൽ​ ​കൃ​ത്രി​മം​ ​കാ​ണി​ച്ച​താ​യും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​മ​താ​ചാ​ര​പ്ര​കാ​രം​ ​മൃ​ത​ദേ​ഹം​ ​സം​സ്ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ലോ​റ​ൻ​സി​ന്റെ​ ​ആ​ഗ്ര​ഹം.​ ​പി​താ​വി​ന്റെ​ ​വ്യാ​ജ​സ​മ്മ​ത​മാ​ണ് ​സ​ജീ​വ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ഇ​തി​നെ​ക്കു​റി​ച്ച് ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നും​ ​ആ​ശ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


Source link

Related Articles

Back to top button