ഗ്രാമീണ സന്പദ് വ്യവസ്ഥയിൽ മിൽമ ശ്രദ്ധേയ മുന്നേറ്റം നടത്തി: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ ക്ഷീരമേഖലയിൽ സംസ്ഥാന സർക്കാർ ഗുണകരമായ ഇടപെടലുകൾ നടത്തിയതിലൂടെ പാലുത്പാദനത്തിലും ഗ്രാമീണ സന്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധേയ മുന്നേറ്റം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ക്ഷീരമേഖലയുടെ ഉന്നമനത്തിനു മിൽമ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷീരസംഘങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ ക്ഷീരശ്രീ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇതിനോടനുബന്ധിച്ച് മിൽമയുടെ പുതിയ ഉത്പന്നങ്ങളായ കാഷ്യു വിറ്റ പൗഡർ, ടെണ്ടർ കോക്കനട്ട് വാട്ടർ എന്നിവയുടെ വിപണനോദ്ഘാടനവും ക്ഷീരവികസന വകുപ്പിന്റെ പ്രചാരണ വീഡിയോ പ്രകാശനവും ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.
കാഷ്യു വിറ്റ പൗഡർ വി.കെ.പ്രശാന്ത് എംഎൽഎയ്ക്കും ടെണ്ടർ കോക്കനട്ട് വാട്ടർ മിൽമ ചെയർമാൻ കെ.എസ്. മണിക്കും നല്കിയാണ് വിപണനോദ്ഘാടനം നിർവഹിച്ചത്. മിൽമ ചെയർമാൻ കെ. എസ് മണി മുഖ്യപ്രഭാഷണം നടത്തി. ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, തിരുവനന്തപുരം റീജണൽ കോ-ഓപറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ചെയർപേഴ്സണ് മണി വിശ്വനാഥ്, എറണാകുളം റീജണൽ കോ-ഓപറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ചെയർമാൻ എം.ടി. ജയൻ, ക്ഷീരവികസന കോർപറേഷൻ ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Source link