നസറുള്ളയുടെ പിൻഗാമിയെ ബന്ധപ്പെടാൻ കഴിയുന്നില്ല
ബെയ്റൂട്ട്: ഹിസ്ബുള്ള തലവനാകുമെന്നു കരുതപ്പെടുന്ന ഹാഷെം സഫിയുദ്ദിനുമായുള്ള ബന്ധം, ഇസ്രേലി വ്യോമാക്രമണത്തിനുശേഷം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി ഇസ്രേലി സേന തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിൽ നടത്തിയ ആക്രമണം സഫിയുദ്ദീനെ ലക്ഷ്യമിട്ടായിരുന്നുവെന്നു പറയുന്നു. ആക്രമണത്തിൽ അത്യുഗ്രൻ സ്ഫോടനമാണ് ഉണ്ടായത്. ദാഹിയേയിൽ ഇസ്രേലി വ്യോമാക്രമണം തുടരുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടെ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച മുതൽ സഫിയുദ്ദീനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ലബനീസ് സുരക്ഷാവൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹിസ്ബുള്ളയുടെ ഇന്റലിജൻസ് തലസ്ഥാനത്തെയാണ് ലക്ഷ്യമിട്ടതെന്നും ആക്രമണത്തിന്റെ ഫലം വിലയിരുത്തിവരുകയാണെന്നും ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു. സഫിയുദ്ദീന്റെ നില എന്താണെന്നതിൽ ഹിസ്ബുള്ളകൾ പ്രതികരിച്ചിട്ടില്ല. മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസൻ നസറുള്ളയെ ഇസ്രേലി സേന കഴിഞ്ഞമാസം 27ന് ബെയ്റൂട്ടിൽ ബോംബിട്ടു വധിക്കുകയായിരുന്നു.
Source link