KERALAMLATEST NEWS
വിവാദങ്ങൾ അനാഥ ജഡങ്ങളാകും: എം.ബി. രാജേഷ്
കൊച്ചി: സംസ്ഥാനത്തു കെട്ടിപ്പൊക്കി കൊണ്ടുവരുന്ന നിർമ്മിത വിവാദങ്ങൾ അനാഥ ജഡങ്ങളായി തെരുവിൽ കിടന്ന് അഴുകി മണ്ണടിഞ്ഞു പോകുമെന്ന് മന്ത്രി എം.ബി. രാജേഷ്. ഇടതുപക്ഷത്തിനൊപ്പമുണ്ടായിരുന്ന പി.വി. അൻവറിനെ മാദ്ധ്യമങ്ങൾ കണ്ണിൽച്ചോരയില്ലാതെ വേട്ടയാടി. സർക്കാരിന് എതിരായപ്പോൾ അൻവറിനെ പല്ലക്കിൽ ചുമക്കുന്നു. അൻവറിനെ വലിയ നേതാവാക്കാനാണ് മാദ്ധ്യമങ്ങളുടെ ശ്രമമെന്നും എം.ബി. രാജേഷ് കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Source link