KERALAMLATEST NEWS
വാദിയും പ്രതിയും ഒന്നായെന്ന് സതീശൻ

കാസർകോട്: കെ.സുരേന്ദ്രന് എതിരായ തിരഞ്ഞെടുപ്പ് കോഴ കേസ് കേരളത്തിലെ സി.പി.എം – ബി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും അവസാനത്തെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വാദിയും പ്രതിയും ഒന്നായാൽ കോടതിക്ക് ഒന്നും ചെയ്യാനില്ല. കേസിലെ വാദിയായ സർക്കാർ ആവശ്യമായ വാദമുഖങ്ങൾ കോടതിയിൽ ഉന്നയിച്ചില്ല. കുഴപ്പണക്കേസിലും സുരേന്ദ്രനെ ഊരിവിട്ടു ബി.ജെ.പിയും സി.പി.എമ്മും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുകയാണ്. എല്ലാ കേസുകളിലും ഇവർ തമ്മിൽ ധാരണയാണെന്നും കാസർകോട്ട് മാദ്ധ്യമങ്ങളോട് വി.ഡി.സതീശൻ പ്രതികരിച്ചു.
Source link