കൊച്ചി: ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനു പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ക്കും വില ഉയര്‍ന്നതോടെ ഭക്ഷണസാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കാനൊരുങ്ങി ഹോട്ടലുകള്‍. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ് മൂലമുള്ള പ്രതിസന്ധി മറികടക്കുന്നതിനാണിത്. നിലവിലുള്ള വിലയേക്കാള്‍ മൂന്നു മുതല്‍ അഞ്ചു രൂപ വരെയാകും വര്‍ധിപ്പിക്കുക. വില വര്‍ധിപ്പിക്കാതെ കച്ചവടം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണു നടപടിയെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. മേഖലയില്‍ വില ഏകീകരണമില്ലാത്തതിനാല്‍ പല കടകളിലും ഒരേ ഇനത്തിന് പല വില ഈടാക്കുന്നുവെന്നതടക്കമുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് വില വര്‍ധിപ്പിക്കാനുള്ള നീക്കം. കൊച്ചി നഗരത്തിലടക്കം പല കടകളിലും ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചുതുടങ്ങി. നിലവില്‍ പ്രവര്‍ത്തനച്ചെലവ് പോലും ലഭിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. നിലവില്‍ നഗരത്തിനുള്ളില്‍ ചായയ്ക്ക് ഏറ്റവും കുറഞ്ഞ വില 12 രൂപയാണ്. ഇത് 15ലേക്ക് ഉയര്‍ന്നേക്കും. കാപ്പിക്ക് 20 മുതലുള്ള വില 25ലേക്കും ലഘുഭക്ഷണങ്ങള്‍ക്ക് 12 മുതലുള്ള വില 14ലേക്കും ഉയരും. ഉച്ചയൂണ് അടക്കമുള്ളവയില്‍ വില വര്‍ധനവ് പ്രകടമാകും. അഞ്ചുമുതല്‍ പത്തു രൂപവരെയാകും വില വര്‍ധിക്കുക.
വില വര്‍ധിച്ചത് ഇങ്ങനെ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണു വര്‍ധിച്ചത്. കൊച്ചിയില്‍ 1749 രൂപയുമാണ് പുതുക്കിയ വില. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകള്‍ക്കു പുറമേ അഞ്ചു കിലോഗ്രാമിന്റെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്. ഇത്തരം സിലിണ്ടറുകളുടെ വിലയില്‍ 12 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മാസം തുടക്കത്തിലും വാണിജ്യ സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. അന്ന് 19 കിലോഗ്രാം സിലിണ്ടറിന് 39 രൂപയാണു വര്‍ധിപ്പിച്ചത്. റിഫൈന്‍ഡ് ഓയിലുകള്‍ക്ക് നേരത്തേ 5.5 ശതമാനം ആയിരുന്ന ഇറക്കുമതി തീരുവയാണ് കാര്‍ഷിക സെസും സാമൂഹ്യക്ഷേമ സര്‍ചാര്‍ജും സഹിതം 27.5 ശതമാനമായി വര്‍ധിപ്പിച്ചത്. അണ് റിഫൈന്‍ഡ് ഓയിലുകള്‍ക്ക് ഇറക്കുമതി തീരുവ 13.75 ശതമാനത്തില്‍നിന്ന് 35.75 ശതമാനമായും ഉയര്‍ത്തി. ഇതോടെ പാമോയില്‍, വെളിച്ചെണ്ണയടക്കമുള്ള ഭക്ഷ്യഎണ്ണകള്‍ക്ക് വില വര്‍ധിച്ചിരിക്കുകയാണ്.

Source link