WORLD

ഐഡിഎഫിന്‍റെ താക്കീത്; ഹിസ്ബുള്ളയ്ക്ക് ആയുധങ്ങളുമായി തിരിച്ച വിമാനം യു-ടേണ്‍ എടുത്തതായി റിപ്പോര്‍ട്ട്


ജറുസലേം: ഹിസ്ബുള്ള സംഘടനയ്ക്ക് ആയുധങ്ങളുമായി ഇറാനിലെ ടെഹ്‌റാനില്‍നിന്ന് യാത്രതിരിച്ച വിമാനം യാത്ര റദ്ദാക്കി തിരിച്ചു പറന്നതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് ( ഐഡിഎഫ്) താക്കീത് നല്‍കിയതിനെ തുടര്‍ന്ന് വിമാനം ഇറാക്കിന്‍റെ വ്യോമാതിര്‍ത്തിയില്‍ യു-ടേണ്‍ എടുത്തതായാണ് വിമാനത്തിന്റെ സഞ്ചാരപാതയുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ലെബനനോ സിറിയയോ ലക്ഷ്യമാക്കിയാണ് വിമാനം യാത്രതിരിച്ചതെന്നും ഐഡിഎഫിന്റെ ഇടപെടല്‍ മൂലം ആയുധങ്ങള്‍ എത്തിക്കാനുള്ള ലക്ഷ്യം നടപ്പായില്ലെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനനില്‍ സൈനികനീക്കം തുടരുമെന്ന് ഐഡിഎഫ് അറിയിച്ചിട്ടുണ്ട്. ലെബനനിനും സിറിയയ്ക്കും ഇടയിലായി ഹിസ്ബുള്ള അംഗങ്ങളുടെ സഞ്ചാരത്തിന് ഇസ്രയേല്‍ സൈന്യം തടസ്സമൊരുക്കിയിട്ടുണ്ട്. ഇതില്‍ ഒരു തുരങ്കവും ഹിസ്ബുള്ള ഉപയോഗപ്പെടുത്തുന്ന ഒരു സഞ്ചാരപാതയും ഉള്‍പ്പെടുത്തുന്നു.


Source link

Related Articles

Back to top button