മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു; സമീപത്ത് കാട്ടുപന്നിയും ചത്ത നിലയിൽ

കൊച്ചി: മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ കാട്ടു പന്നിയെ പിടിക്കാൻ വച്ച വൈദ്യുതി കെണിയിൽ തട്ടി ദാരുണാന്ത്യം. കുണ്ടന്നൂർ ചീരംമ്പത്തൂർ വീട്ടിൽ രവി നായർ ( 55 ), അരവിന്ദാക്ഷൻ (52) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയിൽ മീൻ പിടിക്കാൻ പോയ ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് ഇവർ മരിച്ച് കിടക്കുന്ന സ്ഥലത്തിനോട് ചേർന്ന് കാട്ടു പന്നിയെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

രവിയും അരവിന്ദാക്ഷനും പിടിച്ച മത്സ്യങ്ങളും ചത്തനിലയിൽ അടുത്തുണ്ട്. കാട്ടുപ്പന്നിയെ പിടിക്കാൻ ആരാണ് കെണി വച്ചതെന്ന് വ്യക്തമായിട്ടില്ല. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Source link
Exit mobile version