‘എഐ’ വിദ്യയെപ്പോലും വെല്ലുന്ന മിമിക്രി; മഹേഷ് കുഞ്ഞുമോന് കയ്യടിച്ച് സുരേഷ് കൃഷ്ണ
‘എഐ’ വിദ്യയെപ്പോലും വെല്ലുന്ന മിമിക്രി; മഹേഷ് കുഞ്ഞുമോന് കയ്യടിച്ച് സുരേഷ് കൃഷ്ണ | Mahesh Kunjumon Suresh Krishna
‘എഐ’ വിദ്യയെപ്പോലും വെല്ലുന്ന മിമിക്രി; മഹേഷ് കുഞ്ഞുമോന് കയ്യടിച്ച് സുരേഷ് കൃഷ്ണ
മനോരമ ലേഖകൻ
Published: October 05 , 2024 10:57 AM IST
1 minute Read
മഹേഷ് കുഞ്ഞുമോൻ, നസ്‌ലിൻ, സുരേഷ് കൃഷ്ണ
‘കണ്‍വിന്‍സിങ് സ്റ്റാര്‍’ സുരേഷ് കൃഷ്ണയെ ഏറ്റെടുത്ത് മിമിക്രി ആര്‍ട്ടിസ്റ്റ് മഹേഷ് കുഞ്ഞുമോനും. ജാഫര്‍ ഇടുക്കി, സഞ്ജു സാംസണ്, വിനായകന്‍, സുരാജ് വെഞ്ഞാറമൂട്, നസ്ലിന് , ഗണേഷ് കുമാര്‍ എന്നിവരുടെ ശബ്ദത്തിനൊപ്പമാണ് സുരേഷ് കൃഷ്ണയുടെ ട്രെന്‍ഡ് മഹേഷ് ചേര്‍ത്തത്. ഒപ്പം തുറുപ്പ് ഗുലാനിലെ ഗാവന്‍ ജോസഫിനെയും വിഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‘നിങ്ങള്‍ ലൈക്ക് ഇടിച്ചിരിക്ക്, ഞാന്‍ അടുത്ത സൗണ്ട് പഠിച്ചിട്ട് വരാം’ എന്ന ക്യാപ്ഷനോടെയാണ് മഹേഷ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
എഐ സാങ്കേതിക വിദ്യയെപ്പോലും വെല്ലുന്ന സൗണ്ട് മാജിക് ആണ് മഹേഷിന്റെ മിമിക്രിയെന്നാണ് പ്രേക്ഷക കമന്റുകൾ. മഹേഷിന്റെ വിഡിയോയ്ക്ക് പ്രശംസയുമായി സുരേഷ് കൃഷ്ണയുമെത്തി.
റിയാസ് ഖാന്റെ ‘അടിച്ചുകേറി വാ’ എന്ന ഡയലോഗിന് ശേഷം സുരേഷ് കൃഷ്ണയുടെ കണ്‍വിന്‍സിങ് സ്റ്റാറാണ് ഇപ്പോള്‍ സോഷ്യല്‍ ഇടം ഭരിക്കുന്നത്. ക്രിസ്റ്റ്യന്‍ ബ്രദേഴ്സില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തോട് ‘നീ പൊലീസിനെ പറഞ്ഞ് മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം…,’ എന്ന് സുരേഷ് കൃഷ്ണ പറഞ്ഞ ഡയലോഗ് വൈറലായതോടെയാണ് കണ്‍വിന്‍സിങ് സ്റ്റാര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്.
പിന്നാലെ കാര്യസ്ഥന്‍, തുറുപ്പുഗുലാന്‍, മെമ്മറീസ്, ഈ പട്ടണത്തില്‍ ഭൂതം, കരുമാടിക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെ ചതിയന്‍ കഥാപാത്രങ്ങളും പ്രചരിച്ചിരുന്നു. പിന്നാലെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ട്രെന്‍ഡിനൊപ്പമെത്തി. എന്തായാലും ഈ പദവിയെ സ്വയം ട്രോളിക്കൊണ്ട് സുരേഷ് കൃഷ്ണ തന്നെ സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ‘നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം’ എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രമാണ് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തിരുന്നത്.
English Summary:
Suresh Krishna Fever: Mimicry Artist Nails “Convincing Star” & More
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 4502j3da6hnm4otff392otdth4 mo-lifestyle-maheshkunjumon f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-suresh-krishna
Source link