നെതന്യാഹു രഹസ്യം ചോർത്താൻ ശ്രമിച്ചെന്ന് ബോറിസ് ജോൺസൻ
ലണ്ടൻ: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ ബാത്റൂമിൽ ശബ്ദം പിടിച്ചെടുക്കുന്ന രഹസ്യഉപകരണം സ്ഥാപിച്ചുവെന്നു മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. അദ്ദേഹം രചിച്ച ‘അൺലീഷ്ഡ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ മാസം 10നു പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ ഉള്ളടക്കം ജോൺസൻ ഒരു പത്രത്തോട് വെളിപ്പെടുത്തുകയായിരുന്നു. ജോൺസൻ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന കാലത്താണു സംഭവം. ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയത്തിൽ ജോൺസനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ നെതന്യാഹു ബാത്റൂമിൽ പോയി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിൽ ബാത്റൂമിൽനിന്ന് ഉപകരണം കണ്ടെത്തുകയായിരുന്നത്രേ.
Source link