KERALAMLATEST NEWS

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി; അന്ത്യം അർബുദത്തെ തുടർന്ന്

കണ്ണൂർ: സിപിഎമ്മിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ ദളി‌ത് സാമൂഹിക പ്രവർത്തക ചിത്രലേഖ (48) അന്തരിച്ചു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ജാതിപീഡനം ആരോപിച്ചായിരുന്നു ചിത്രലേഖ സിപിഎമ്മിനെതിരെ പോരാട്ടം നടത്തിയിരുന്നത്.

പയ്യന്നൂർ എടാട്ട് സ്വദേശിയാണ്. വിവാഹം മുതൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായുണ്ടായിരുന്ന തർക്കം ഉൾപ്പെടെ ഉയർത്തിയായിരുന്നു ചിത്രലേഖ പാർട്ടിക്കെതിരെ രംഗത്തെത്തിയത്. ഇതിനിടെ 2005ലും 2023ലും രണ്ടു തവണ ഓട്ടോ കത്തിച്ച സംഭവവുമുണ്ടായി. സിപിഎം പ്രവർത്തകർ ആക്രമിച്ചതായും ഇവർ ആരോപിച്ചിരുന്നു.

ചിത്രലേഖയുടെ ജാതിവിചേനത്തിനെതിരായ പോരാട്ടം ദേശീയശ്രദ്ധ നേടിയിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബിഎസ്‍പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. സംസ്‌കാരം നാളെ രാവിലെ പയ്യാമ്പലത്ത് നടക്കും.


Source link

Related Articles

Back to top button