നീലഗിരി: തമിഴ്‌നാട് നീലഗിരി ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി മരിച്ചു. ചപ്പുംതോട് സ്വദേശി കുഞ്ഞുമൊയ്തീനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ട് മണിയോടെ കാട്ടാന കുഞ്ഞുമൊയ്തീനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിരവധി മലയാളികൾ താമസിക്കുന്ന പ്രദേശമാണിത്. ഇവിടെ ജനങ്ങൾ റോഡിൽ പ്രതിഷേധിക്കുന്നുണ്ട്. തുടരെയുള്ള വന്യജീവികളുടെ ആക്രണത്തിൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Source link