WORLD

ഇസ്രയേൽ അധികകാലം ഉണ്ടാകില്ല: ഖമനയ്‌യുടെ ഭീഷണി


ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ൽ അ​ധി​ക​നാ​ൾ ഉ​ണ്ടാ​കില്ലെ​ന്ന് ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ ഭീ​ഷ​ണി. ഇ​സ്ര​യേ​ലി​നെ​തി​രേ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണം പൊ​തു​ജ​ന സേ​വ​ന​മാ​യി​രു​ന്നു. ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഹി​സ്ബു​ള്ള ത​ല​വ​ൻ ഹ​സ​ൻ ന​സ​റു​ള്ള​യ്ക്കാ​യു​ള്ള പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം വ​ഹി​ച്ച​ശേ​ഷം സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടെ​ഹ്റാ​നി​ലെ ഇ​മാം ഖൊ​മേ​നി ഗ്രാ​ൻ​ഡ് മൊ​സ​ല്ല മോ​സ്കി​ൽ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഖ​മ​നയ്‌​യു​ടെ പ്ര​സം​ഗം ശ്ര​വി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ല്കു​ന്ന​ത്. ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള, ഗാ​സ​യി​ലെ ഹ​മാ​സ് ഭീ​ക​ര​സം​ഘ​ട​ന​ക​ളെ ഖ​മ​ന​യ് പ്ര​ശം​സി​ച്ചു. ഹി​സ്ബു​ള്ള​യ്ക്കും ഹ​മാ​സി​നും എ​തി​രേ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഇ​സ്ര​യേ​ലി​നാ​കി​ല്ല. ന​സ​റു​ള്ള​യു​ടെ ര​ക്ത​സാ​ക്ഷി​ത്വം പാ​ഴാ​കി​ല്ല. ഹ​മാ​സ് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ഇ​സ്ര​യേ​ലി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണം ശ​രി​യാ​യ നീ​ക്ക​മാ​യി​രു​ന്നു. ല​ബ​ന​നി​ലെ ജി​ഹാ​ദി​നും അ​ൽ അ​ഖ്സ മോ​സ്കി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നും പി​ന്തു​ണ ന​ൽ​കേ​ണ്ട​ത് എ​ല്ലാ മു​സ്‌​ലിം​ക​ളു​ടെ​യും ക​ട​മ​യാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ലെ ഭൂ​മി​യും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ പ​ദ്ധ​തി​യി​ലെ ഒ​രു​പ​ക​ര​ണം മാ​ത്ര​മാ​ണ് ഇ​സ്ര​യേ​ലെ​ന്ന് ഖ​മ​ന​യ് ആ​രോ​പി​ച്ചു.

നി​ല​ത്തു​കു​ത്തി​യ തോ​ക്കി​ന്‍റെ കു​ഴ​ൽ ഇ​ട​ത്തെ ക​യ്യി​ൽ പി​ടി​ച്ചു​കൊ​ണ്ടാ​ണ് ഖ​മ​ന​യ് പ്ര​സം​ഗി​ച്ച​ത്. ഇ​റേ​നി​യ​ൻ ജ​ന​റ​ലാ​യി​രു​ന്ന ഖാ​സം സു​ലൈ​മാ​നി 2020ൽ ​അ​മേ​രി​ക്ക​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​പ്പോ​ഴാ​ണ് ഖ​മ​ന​യ് ഇ​തി​നു​മു​ന്പ് വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ല്കി​യത്.


Source link

Related Articles

Back to top button