കമാൻഡർമാരെയടക്കം 250 ഹിസ്ബുള്ള അം​ഗങ്ങളെ വധിച്ചതായി ഇസ്രയേൽ


ബയ്‌റുത്ത്: ലെബനില്‍ കരയുദ്ധം നാല് ദിവസം പിന്നിടുമ്പോള്‍ കാമന്‍ഡര്‍മാരടക്കം 250 ഹിസ്ബുള്ള അം​ഗങ്ങളെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഇസ്രയേല്‍ വ്യോമസേനയും സമാന്തരമായി ആക്രമണം നടത്തുന്നുണ്ട്. ഹിസ്ബുള്ള നേതാക്കളെ ഉന്നം വച്ച് ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഹിസ്ബുള്ളയുടെ മുന്‍ തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയാകുമെന്ന് പറയപ്പെടുന്ന ഹാഷിം സഫൈദീനെ ലക്ഷ്യമിട്ടാണ് ആക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.


Source link

Exit mobile version