തോമസ് ചെറിയാന് പ്രധാനമന്ത്രിയുടെ ആദരവ്

ഇലന്തൂർ(പത്തനംതിട്ട): ലഡാക്കിൽ 56 വർഷം മുമ്പ് നടന്ന വിമാന അപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന് പ്രധാനമന്ത്രിയുടെ ആദരവ്. തോമസ് ചെറിയാന്റെ വീട്ടിലെത്തി ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള രാജ്യത്തിന്റെ അനുശോചനം അറിയിച്ചു. ചിത്രത്തിനു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി റീത്തും സമർപ്പിച്ചു. സഹോദരനും വിമുക്തഭടനുമായ പരേതനായ തോമസ് മാത്യുവിന്റെ മകൻ ഷൈജു മാത്യുവിന്റെ വീട്ടിലാണ് ഗവർണർ എത്തിയത്. കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു. ഓർത്തഡോക്സ് ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ കല്ലിട്ടതിൽ,സഭാ സെക്രട്ടറി ബിജു ഉമ്മൻ,ഇടവക വികാരി ലിനു എം. ബാബു,ഫാ. എബി ടി ശാമുവേൽ,ഫാ. ബിജു തോമസ്,ബി.ജെ.പി ദേശീയ സമിതിയംഗം വിക്ടർ ടി. തോമസ്,സംസ്ഥാന സമിതിയംഗം ടി.ആർ അജിത്കുമാർ,കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

മൃതദേഹങ്ങളിലൊന്ന്

ഇ.എം തോമസിന്റേതെന്ന്

മഞ്ഞുമലയിൽ നിന്ന് തോമസ് ചെറിയാനൊപ്പം കിട്ടിയ മൃതദേഹങ്ങളിലൊന്ന് സൈനികനായ റാന്നി സ്വദേശി ഇ.എം തോമസിന്റേതാണെന്ന് സംശയിക്കുന്നതായി ശ്രീധരൻപിള്ള പറഞ്ഞു. തിരിച്ചറിയാൻ ശ്രമം നടത്തുന്നു. രാജ്യചരിത്രത്തിലെ ഏറ്റവും ദീർഘമായ തെരച്ചിലിനിടയിലാണ് തോമസ് ചെറിയാന്റെ മൃതദേഹം സൈന്യം കണ്ടെടുത്തതെന്ന് ശ്രീധരൻപിള്ള പറഞ്ഞു.


Source link
Exit mobile version