അന്വേഷണ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ നടപടി , എഡിജിപിയെ മാറ്റാൻ മുഹൂർത്തം കുറിച്ചു വച്ചിട്ടില്ലെന്ന് സി പി ഐ
തിരുവനന്തപുരം : എ.ഡി.ജി.പി എം.ആർ. അജിത്‌കുമാറിനെ മാറ്റുന്നതിന് മുഹൂർത്തം കുറിച്ചുവച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഡി,ജി,പിയുടെ അന്വേഷണ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ അതിന്റെ വെളിച്ചത്തിൽ ഇടതുപക്ഷ സർക്കാർ എന്താണോ ചെയ്യേണ്ടത് അതായിരിക്കും എൽ.ഡി.എഫ് സർക്കാർ ചെയ്യുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.
എ.ഡി.ജി.പിയുടെ വിഷയത്തിൽ സി.പി.ഐക്കും എൽ.ഡി.എഫിനും നല്ല നിലപാടുണ്ട്. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത്‌കുമാറിനെ മാറ്റണമെന്നതാണ് സി.പി.ഐ നിലപാട്. എൽ.ഡി,എഫിന്റെ ഭാഗമാണ് സി.പി.ഐ. ആ സി.പി,ഐക്ക് എൽ.ഡി.എഫിന്റെ നയങ്ങളെയും കാഴ്ചപ്പാടുകളെയും ഉയർത്തിപ്പിടിക്കാൻ അറിയാം. ഏതുവിഷയത്തിലും ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു പരിഹാരവും സി.പി.ഐക്കില്ല. ഇടതുപക്ഷ പരിഹാരം എന്നുപറയുന്നത് അത് എപ്പോഴും ന്യായത്തിന്റെയും നീതിയുടെയും ഭാഗത്തായിരിക്കുമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
Source link