പഞ്ചസാരയ്‌ക്ക്‌ പകരം ഉപയോഗിക്കുന്ന കൃത്രിമ മധുരങ്ങള്‍ സുരക്ഷിതമോ?

കൃത്രിമ മധുരങ്ങള്‍ സുരക്ഷിതമോ – Sugar | Artificial Sweetner | Health News | Health

പഞ്ചസാരയ്‌ക്ക്‌ പകരം ഉപയോഗിക്കുന്ന കൃത്രിമ മധുരങ്ങള്‍ സുരക്ഷിതമോ?

ആരോഗ്യം ഡെസ്ക്

Published: October 04 , 2024 06:34 PM IST

1 minute Read

Representative Image. Photo Credit: eskymaks/istockphoto.com

പഞ്ചസാരയേക്കാള്‍ മധുരം. പക്ഷേ, പഞ്ചസാരയുടെ അത്ര കാലറിയില്ല. പല ബ്രാന്‍ഡുകളില്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമായ കൃത്രിമ മധുരങ്ങള്‍ മുന്നോട്ട്‌ വയ്‌ക്കുന്ന പ്രധാന അവകാശവാദമാണ്‌ ഇത്‌. എന്നാല്‍ അമിതമായാല്‍ പഞ്ചസാര പോലെ തന്നെ പ്രശ്‌നമുണ്ടാക്കാന്‍ കൃത്രിമ മധുരങ്ങള്‍ക്കും സാധിക്കുമെന്ന്‌ പല പഠനങ്ങളും മുന്നറിയിപ്പ്‌ നല്‍കുന്നു. 

അസ്‌പാട്ടേം, സൂക്രലോസ്‌, സാക്കറിന്‍, എസള്‍ഫേം പൊട്ടാസിയം, നിയോടേം, അഡ്‌ വാന്റേം എന്നിങ്ങനെ ആറ്‌ കൃത്രിമ മധുര പദാര്‍ഥങ്ങള്‍ക്കാണ്‌ അമേരിക്കയിലെ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്‌. ഇതില്‍ അസ്‌പാട്ടേം ഉയര്‍ന്ന അളവില്‍ കഴിക്കുന്നത്‌ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ ഫ്രാന്‍സില്‍ നടന്ന ന്യൂട്രിനെറ്റ്‌-സാന്റേ കോഹേര്‍ട്ട്‌ പഠനം ചൂണ്ടിക്കാണിക്കുന്നു. ലോകാരോഗ്യസംഘടന അടുത്തിടെ അസ്‌പാട്ടേമിനെ ക്ലാസ്‌ ബി കാര്‍സിനോജനായും പ്രഖ്യാപിച്ചിരുന്നു. 

Representative image. Photo Credit:photohasan/Shutterstock.com

സൂക്രലോസ്‌ വയറിലെ ആരോഗ്യകരമായ ബാക്ടീരിയയെ ദോഷകരമായി ബാധിക്കാമെന്ന്‌ മൈക്രോ ഓര്‍ഗാനിസംസ്‌ ജേണലില്‍ 2022ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും മുന്നറിയിപ്പ്‌ നല്‍കുന്നു. ഡിഎന്‍എ നാശവും അര്‍ബുദവുമായി സൂക്രലോസിനെ ബന്ധിപ്പിക്കുന്ന പഠനങ്ങളും പുറത്ത്‌ വന്നിട്ടുണ്ട്‌.
പഞ്ചസാരയേക്കാള്‍ 400 മടങ്ങ്‌ മധുരമുള്ള സാക്കറിന്‍ 1879ല്‍ കോണ്‍സ്‌റ്റാന്റിന്‍ ഫാല്‍ബര്‍ഗ്‌ കണ്ടെത്തുന്നത്‌ തന്നെ കോള്‍ ടാറിന്റെ ഉപോത്‌പന്നങ്ങളെ കുറിച്ചുള്ള പഠനത്തിനിടെയാണ്‌. എലികളില്‍ അര്‍ബുദം ഉണ്ടാക്കാന്‍ ഇതിന്‌ സാധിക്കുമെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ അമേരിക്കന്‍ ഗവണ്‍മെന്റ്‌ 1970കളില്‍ സാക്കറിന്‍ നിരോധിച്ചെങ്കിലും പിന്നീട്‌ ഒരു മുന്നറിയിപ്പ്‌ ലേബലുമായി വീണ്ടും ലഭ്യമാക്കുകയായിരുന്നു. 

എസള്‍ഫേം പൊട്ടാസിയം വയറിലെ ബാക്ടീരിയക്ക്‌ നാശവും ഭാരവര്‍ധനവും ഉണ്ടാക്കുമെന്ന്‌ ചില ഹ്രസ്വകാല പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്‌. മറ്റൊരു കൃത്രിമ മധുരവസ്‌തുവായ നിയോടേമും കുടലിന്‌ നാശമുണ്ടാക്കാമെന്ന്‌ യുകെ കേംബ്രിജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാല നടത്തിയ 2024ലെ പഠനം പറയുന്നു. മനുഷ്യരിലെ കുടലിലെ ആരോഗ്യകരമായ കോശങ്ങള്‍ക്ക്‌ ക്ഷതമുണ്ടാക്കുക വഴി ഐബിഎസ്‌ പോലുള്ള പ്രശ്‌നങ്ങളിലേക്ക്‌ നിയോടേം നയിക്കാമെന്നും പഠനറിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു. 

Representative image. Photo Credit:svetlana-vorontsova/istockphoto.com

എന്നാല്‍ ഒറ്റപ്പെട്ട ഈ പഠനങ്ങള്‍ കൊണ്ട്‌ മാത്രം കൃത്രിമ മധുരങ്ങളെല്ലാം പ്രശ്‌നക്കാരാണെന്ന നിഗമനത്തില്‍ എത്താന്‍ സാധിക്കില്ല. മിതമായ തോതില്‍ ഉപയോഗിച്ചാല്‍ കൃത്രിമ മധുരങ്ങള്‍ സുരക്ഷിതമാണെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. പ്രമേഹം മൂലം പഞ്ചസാര തൊടാനേ സാധിക്കാത്തവര്‍ക്ക്‌ ഇടയ്‌ക്കിടെ അല്‍പം മധുരം പകരാന്‍ ഇവ സഹായിക്കും.  

English Summary:
Artificial Sweeteners: Are They REALLY Safe? What You Need to Know

mo-health-healthnews 5schs81mpf0hv0bv8gemg7ramd 4lt8ojij266p952cjjjuks187u-list mo-health-healthtips mo-health 6r3v1hh4m5d4ltl5uscjgotpn9-list mo-food-sugar mo-health-diabetes


Source link
Exit mobile version