WORLD
ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; തലനാരിഴക്ക് ഒഴിവായത് വൻ അപകടം
റോം: യാത്രക്കാരുമായി പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോട്ടിൽ വ്യാഴാഴ്ചയാണ് സംഭവം. വിമാനത്തിന്റെ ചിറകിന് തീപിടിച്ചത് ക്യാബിൻ ക്രൂവിന്റെയും യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര നടപടി സ്വീകരിച്ചതിനാൽ വൻ അപകടം ഒഴിവായി. ഉടൻതന്നെ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിന് പുറത്തെത്തിച്ചു. 184 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടയിരുന്നത്.
Source link