CINEMA

വിജയ്‌യുടെ അവസാന ചിത്രത്തിന് തുടക്കം; പൂജയിൽ തിളങ്ങി മമിത ബൈജു

വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69 പൂജ ചെന്നൈയിൽ വച്ചു നടന്നു. എച്ച്. വിനോദ് ആണ് ‘ദളപതി 69’ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നു.

ബോബി ഡിയോൾ ആണ് വില്ലൻ വേഷത്തിൽ. നായികയായി പൂജ ഹെഗ്ഡെ എത്തുന്നു. ഗൗതം മേനോൻ,  പ്രകാശ് എന്നിവരാണ് മറ്റ് താരങ്ങൾ.

സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്. അനൽ അരസ് സംഘട്ടനം.

വെങ്കട്ട് കെ നാരായണയാണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്.

ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തും.

English Summary:
Thalapathy 69 with H Vinoth kicks off with an official puja


Source link

Related Articles

Back to top button