മോഹൻലാല്‍–സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി

മോഹൻലാല്‍–സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി | Mohanlal & Aishwarya Lekshmi

മോഹൻലാല്‍–സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി

മനോരമ ലേഖകൻ

Published: October 04 , 2024 09:54 AM IST

1 minute Read

മോഹൻലാൽ, സത്യൻ അന്തിക്കാട്, ഐശ്വര്യ ലക്ഷ്മി

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി ഐശ്വര്യ ലക്ഷ്മി. നടി സംഗീതയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സത്യൻ അന്തിക്കാട് ആണ് സിനിമയുടെ പുതിയ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
‘‘ഹൃദയപൂർവം എന്ന പുതിയ സിനിമയുടെ ഷൂട്ടിങിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന്  പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്.

ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂർവം’.

മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഹൃദയപൂർവം’ ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും.’’–സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.

English Summary:
Mohanlal & Aishwarya Lekshmi Team Up for Sathyan Anthikad’s Next

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews lsqed7tfb6g341v5gh56m1rri f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-sathyananthikad mo-entertainment-movie-aishwaryalekshmi


Source link
Exit mobile version