CINEMA

തലയെടുപ്പോടെയുള്ള ഗാംഭീര്യം: കീരിക്കാടനെ അനുസ്മരിച്ച് ‘സേതുമാധവൻ’

തലയെടുപ്പോടെയുള്ള ഗാംഭീര്യം: കീരിക്കാടനെ അനുസ്മരിച്ച് ‘സേതുമാധവൻ’ | Mohanlal Keerikkadan Jose

തലയെടുപ്പോടെയുള്ള ഗാംഭീര്യം: കീരിക്കാടനെ അനുസ്മരിച്ച് ‘സേതുമാധവൻ’

മനോരമ ലേഖകൻ

Published: October 04 , 2024 08:40 AM IST

1 minute Read

മോഹൻലാല്‍, കീരിക്കാടൻ ജോസ്

നടന്‍ മോഹന്‍രാജിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍. കഥാപാത്രത്തിന്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ  കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണെന്ന് മോഹന്‍രാജിന് ആരാഞ്ജലി നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.
‘‘കഥാപാത്രത്തിന്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ്. കിരീടത്തിലെ കീരിക്കാടൻ ജോസ്എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട  മോഹൻരാജ്  നമ്മെ വിട്ടുപിരിഞ്ഞു. 

സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന്  കണ്ണീരോടെ വിട.’’–മോഹൻലാലിന്റെ വാക്കുകൾ.

English Summary:
Mohanlal Remembering Keerikkadan Jose

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal 7qgssf8efr87ba16v42ra0jr6g mo-celebrity-celebritydeath mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button