സിംഗപ്പുർ: അഴിമതിക്കേസിൽ മുൻമന്ത്രി സുബ്രഹ്മണ്യൻ ഈശ്വരന് സിംഗപ്പൂർ ഹൈക്കോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു. ഗതാഗത മന്ത്രിയായിരുന്ന അദ്ദേഹം 3.1 ലക്ഷം ഡോളറിന്റെ പാരിതോഷികങ്ങൾ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. അഴിമതിവിരുദ്ധ നടപടികളിൽ മുന്നിൽ നിൽക്കുന്ന സിംഗപ്പുരിൽ വിചാരണ നേരിടുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് ഈശ്വരൻ.
വധശിക്ഷ ലഭിക്കുന്നവരെ പാർപ്പിക്കുന്ന ചാംഗി ജയിലിലായിരിക്കും ഈശ്വരൻ ശിക്ഷ അനുഭവിക്കേണ്ടിവരിക. ഈ ജയിലിൽ ഫാൻ ഇല്ല. തടവുകാർ പുല്ലുപായയിൽ കിടക്കണം. അഴിമതി തടയാനായി സിംഗപ്പുരിലെ ജനപ്രതിധികൾക്കു വൻ ശന്പളം നല്കുന്നുണ്ട്. ചില മന്ത്രിമാർക്ക് ഏഴര ലക്ഷം ഡോളർ വരെ ലഭിക്കും.
Source link