ലണ്ടന്‍: ചാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെന്ന ചരിത്ര പ്രഖ്യാപനവുമായി ബ്രിട്ടണ്‍. അതേസമയം ഇവിടത്തെ ഡീഗോ ഗാര്‍ഷ്യ സൈനിക താവളത്തിന്റെ പ്രവര്‍ത്തന തുടരുമെന്നും ബ്രിട്ടണ്‍ പറഞ്ഞു. രണ്ട് വര്‍ഷമായുള്ള ചര്‍ച്ചകളുടെ ഫലമാണ് ഈ തീരുമാനമെന്നും രാജ്യാന്തര തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബന്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബ്രിട്ടണും മൗറീഷ്യസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.ഇതോടെ ഏറെക്കാലമായി നിലനില്‍ക്കുന്ന അന്താരാഷ്ട്ര പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്. ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറുന്നതിനായി പതിറ്റാണ്ടുകളായി ബ്രിട്ടന്റെ മേല്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ ഡീഗോ ഗാര്‍ഷ്യ ദ്വീപിലെ സൈനിക താവളമുള്ളതിനാല്‍ ബ്രിട്ടണ്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു. ബ്രിട്ടണും യു.എസ്സും സംയുക്തമായാണ് ഈ സൈനിക താവളം നടത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ഗള്‍ഫ് മേഖലയിലെയും അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്ക് നിര്‍ണ്ണായകമാണ് ഈ സൈനിക താവളം.
Source link