അഴിമതി ഇല്ലാത്ത രാജ്യമെന്ന പേരിന് കളങ്കം; സിങ്കപ്പൂരില്‍ ഇന്ത്യന്‍ വംശജനായ മന്ത്രിക്ക് തടവ് ശിക്ഷ


സിങ്കപ്പൂര്‍ സിറ്റി: സിങ്കപ്പൂരില്‍ മുന്‍ ഗതാഗതമന്ത്രിക്ക് അഴിമതിക്കേസില്‍ തടവ് ശിക്ഷ വിധിച്ച് കോടതി. മുന്‍ ഗതാഗത വകുപ്പ് മന്ത്രിയും ഇന്ത്യന്‍ വശജനുമായ സുബ്രമണ്യം ഈശ്വരനാണ് അഴിമതിക്കേസില്‍ ഹൈക്കോടതി ഒരു വര്‍ഷം തടവ് വിധിച്ചത്. സിങ്കപ്പൂരിനെ പിടിച്ചുകുലുക്കിയ അഴിമതിക്കേസായിരുന്നു ഇത്.ഗതാഗതമന്ത്രിയായിരുന്ന സുബ്രമണ്യം ഈശ്വരന്‍ 403,000 സിങ്കപ്പൂര്‍ ഡോളറിന്റെ (2.61 കോടി ഇന്ത്യന്‍ രൂപ) ഉപഹാരങ്ങള്‍ അനധികൃതയമായി സ്വീകരിച്ചുവെന്ന കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. സിങ്കപ്പൂരില്‍ നടന്ന ഫോര്‍മുല വണ്‍ ഗാന്‍പ്രീ കാറോട്ടമത്സരത്തിന്റെ ടിക്കറ്റ്, ആഡംബര സൈക്കിള്‍, മദ്യക്കുപ്പികള്‍, പ്രൈവറ്റ് ജെറ്റിലെ യാത്ര എന്നിവയാണ് അദ്ദേഹം സ്വീകരിച്ച ഉപഹാരങ്ങള്‍.


Source link

Exit mobile version