WORLD

ഇറാനെതിരെ കൂടുതല്‍ ഉപരോധം; ആണവകേന്ദ്രം ഇസ്രയേല്‍ ആക്രമിക്കുന്നത് അംഗീകരിക്കില്ല- ബൈഡന്‍


വാഷിങ്ടണ്‍: ടെഹ്‌റാന്റെ ആക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ ആണവകേന്ദ്രങ്ങളും ഓയില്‍ റിഗ്ഗുകളും ആക്രമിക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇത്തരം നീക്കങ്ങളെ അദ്ദേഹം എതിര്‍ത്തു. ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് ആനുപാതികമായിരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഇറാനെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് അദ്ദേഹം ജി 7 നേതാക്കളുമായി സംസാരിച്ചു. ഫോണ്‍ മുഖേനയായിരുന്നു ചര്‍ച്ച. ബൈഡന്‍ ഉള്‍പ്പെടെയുള്ള ജി 7 നേതാക്കള്‍ ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിച്ചു. ഇസ്രയേലിനെതിരെ ചൊവ്വാഴ്ച യുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഉടന്‍ സംസാരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.


Source link

Related Articles

Back to top button