രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; വിമാനത്താവളത്തില്‍ ഗര്‍ത്തം, 80 വിമാനങ്ങള്‍ റദ്ദാക്കി


ടോക്യോ: രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടി ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു. ബുധനാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ ടാക്സിവേയില്‍ ഗര്‍ത്തം രൂപപെട്ടതിനെ തുടര്‍ന്ന് 80-ലധികം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതായും ജപ്പാന്‍ അറിയിച്ചു.സ്ഫോടനമുണ്ടാകുമ്പോള്‍ പരിസരത്ത് വിമാനങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ ആളപായം ഒഴിവായതായി ജപ്പാന്‍ ലാന്റ് ആന്റ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം വ്യക്തമാക്കി. ഇരുപത്തിമൂന്ന് അടി വീതിയും മൂന്ന് അടി ആഴവുമുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടത്.


Source link

Exit mobile version