CINEMA

‘മെയ്യഴകൻ’ സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്ത്

‘മെയ്യഴകൻ’ സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്ത് | Meiyazhagan – Deleted Scene 1 |

‘മെയ്യഴകൻ’ സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്ത്

മനോരമ ലേഖകൻ

Published: October 03 , 2024 02:10 PM IST

1 minute Read

കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ‘മെയ്യഴകൻ’ സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്ത്. ജല്ലിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള രംഗമാണ് സമയദൈർഘ്യം മൂലം ഒഴിവാക്കിയത്. തിയറ്ററുകളിലെത്തിയ ശേഷം ഏകദേശം 18 മിനിറ്റോളം ചിത്രത്തിന്റെ ദൈർഘ്യം വെട്ടിക്കുറച്ചിരുന്നു.

 ’96’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. 96ന് ശേഷം, സംവിധായകൻ പ്രേം കുമാറും സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മെയ്യഴകനുണ്ട്. 

ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

മഹേന്ദ്രൻ രാജു ഛായാഗ്രഹണം നിർവ്വഹിക്കുന്ന മെയ്യഴകനായി, ആർ. ഗോവിന്ദരാജാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. കാർത്തിയുടെ 27-ാമത്തെ ചിത്രമാണ് മെയ്യഴകൻ. 

English Summary:
Watch Meiyazhagan – Deleted Scene 1 |

5f04n6qmj1o889kl506742eno2 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-karthi mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button