WORLD
ടെല്‍ അവിവില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഹൂതി വിമതര്‍

ജറുസലേം: ഇസ്രയേലിലെ ടെല്‍ അവിവില്‍ ഡ്രോണ്‍ ആക്രമണം നടത്തി യമനിലെ ഹൂതി വിമതര്‍. വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഹൂതി വിമതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇസ്രയേലിനെതിരായ യുദ്ധത്തില്‍ പലസ്തീനിനും ലബനനും നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് തങ്ങള്‍ ടെല്‍ അവിവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയതെന്ന് ഹൂതി വിമതര്‍ പറയുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് ‘ടെല്‍ അവീവ്’ ലെ സുപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ഒരു സൈനിക ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്. യാഫ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്. ഈ ഡ്രോണുകളെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്കായില്ല. ഞങ്ങള്‍ തൊടുത്ത എല്ലാ ഡ്രോണുകള്‍ക്കും ശത്രുക്കളെയെല്ലാം മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താനായി, ഹൂതി വിമതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
Source link