മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഗൗരവതരം: ഗവർണർ

കോഴിക്കോട്: സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവതരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവരം മുഖ്യമന്ത്രി തന്നിൽ നിന്നു മറച്ചുവച്ചു. മുഖ്യമന്ത്രി ഈ വിവരം എപ്പോൾ അറിഞ്ഞെന്ന് വ്യക്തമാക്കണം. റിപ്പോർട്ട് തേടുമെന്നും ഗവർണർ പറഞ്ഞു. വിവിധ പരിപാടികൾക്കായി കോഴിക്കോട്ടെത്തിയ ഗവർണർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ആരാണ് സ്വർണം കടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സർക്കാരിനറിയാം. എന്താണ് അവർക്കെതിരെ നടപടി എടുക്കാത്തതെന്നറിയില്ല. ആരോപണങ്ങളിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണം. –


Source link
Exit mobile version