ലോറിക്ക് അർജുന്റെ പേരിടാൻ അനുവദിക്കില്ല

കോഴിക്കോട്: മനാഫ് മാദ്ധ്യമങ്ങളുടെ മുമ്പിൽ മാത്രമാണ് കുടുംബത്തിന്റെ കൂടെയുണ്ടെന്ന് പറയുന്നത്. ഇതുവരെ നേരിൽ പറഞ്ഞിട്ടില്ല. പുതുതായി വാങ്ങുന്ന ലോറിക്ക് അർജുന്റെ പേരിടാൻ അനുവദിക്കില്ലെന്നും അർജുന്റെ കുടുംബാംഗങ്ങൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എല്ലാ കുടുംബത്തിലും ഉള്ളതുപോലുള്ള ബുദ്ധിമുട്ടുകളുണ്ട് ഞങ്ങൾക്കും. സാമ്പത്തികപ്രശ്നങ്ങളുമുണ്ട്. എന്നാൽ അർജുൻ നഷ്ടപ്പെട്ടു എന്ന് കരുതി ആരുടെയും മുന്നിൽ പിച്ച തെണ്ടേണ്ട സാഹചര്യമില്ല.

ആരോപണം നിഷേധിച്ച് മനാഫ്

അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ മനാഫ് നിഷേധിച്ചു. താൻ പി.ആർ വർക്ക് നടത്തിയിട്ടില്ല. യൂട്യൂബ് ചാനൽ തുടങ്ങി എന്നത് സമ്മതിക്കുന്നു. അതിൽ ഇനി ഇഷ്ടമുള്ളത് ഇടും. അർജുന്റെ കുടുംബം എത്ര തള്ളിപ്പറഞ്ഞാലും അവരെ സ്വന്തം കുടുംബമായാണ് കാണുന്നത്. അവർക്ക് ഇനിയും ആവശ്യങ്ങൾ വരുമ്പോൾ കൂടെ നിൽക്കും.

രണ്ടുമാസത്തിലേറെയാണ് ഗംഗാവലിപ്പുഴയോരത്ത് വാടക വീടെടുത്ത് താമസിച്ചത്. ആ സമയങ്ങളിൽ നൂറുകണക്കിനാളുകളാണ് ദിവസേന വിളിച്ചത്. അവർക്കെല്ലാം അർജുന്റെ തെരച്ചിലിന്റെ വിവരങ്ങളറിയണം. അങ്ങനെയാണ് ഒരു യൂട്യൂബ് ചാനൽ നിർമ്മിച്ചത്. കൂടെയുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരാണ് അത്‌ നിർമ്മിച്ചു നൽകിയത്. അർജുന്റെ മൃതദേഹം വീട്ടിൽ സംസ്‌കരിച്ചശേഷം ആ യൂട്യൂബ് പ്രവർത്തിച്ചിട്ടില്ല. അതിനുവേണ്ടി മാത്രമായിരുന്നു അത്. വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ അതുമായി മുന്നോട്ട് പോകുമെന്നും മനാഫ് പറഞ്ഞു.


Source link
Exit mobile version