CINEMA

‘സ്ട്രെയ്ഞ്ചർ തിങ്സ്’ നായികയുടെ വിവാഹച്ചിത്രങ്ങൾ വൈറൽ

‘സ്ട്രെയ്ഞ്ചർ തിങ്സ്’ നായികയുടെ വിവാഹച്ചിത്രങ്ങൾ വൈറൽ | Millie Bobby Brown wedding

‘സ്ട്രെയ്ഞ്ചർ തിങ്സ്’ നായികയുടെ വിവാഹച്ചിത്രങ്ങൾ വൈറൽ

മനോരമ ലേഖകൻ

Published: October 03 , 2024 10:12 AM IST

1 minute Read

സ്ട്രെയ്ഞ്ചർ തിങ്സ് സീരിസിലൂടെ ലോകമെമ്പാടും ആരാധകരുള്ള മില്ലി ബോബി ബ്രൗണിന്റെ വിവാഹം ഈ വര്‍ഷം മേയ് മാസമായിരുന്നു. നടൻ ജേക് ബോഞ്ചോവിയാണ് വരൻ. കഴിഞ്ഞ രണ്ട് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. പ്രശസ്ത ഗായകൻ ജോൺ ബോൻ ജോവിയുടെ മകനാണ് ജേക്. തന്റെ ഇന്റിമേറ്റ് വെഡ്ഡിങിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി.

സ്ട്രെയ്ഞ്ചർ തിങ്സിലെ മില്ലിയുടെ ‘പപ്പ’ നടൻ മാത്യു മോഡിൻ ആയിരുന്നു വിവാഹത്തിനു മുൻനിരയിൽ നിന്ന് ഇരുവരെയും വിവാഹവേദിയിലേക്ക് ആനയിച്ചത്. 

കെല്ലിയുടെയും റോബർട്ട് ബ്രൗണിന്റെയും നാലു മക്കളിൽ മൂന്നാമത്തെ കുട്ടിയായി സ്പെയിനിലെ മലാഗയിലാണ് മില്ലി ബോബി ബ്രൗൺ ജനിച്ചത്. നെറ്റ്ഫ്ലിക്സ് സീരിസ് ആയ സ്ട്രെയ്ഞ്ചർ തിങ്സിലെ ഇലവൻ എന്ന കഥാപാത്രം മില്ലിയെ ലോക പ്രശസ്തയാക്കി.

സ്ട്രെയ്ഞ്ചർ തിങ്‌സ് കൂടാതെ വൺസ് അപ്പോൺ എ ടൈം ഇൻ വൺഡർലാൻഡ്, ഇൻട്രൂഡർസ്, എൻ.സി.ഐ.സ്, മോഡേൺ ഫാമിലി, ഗ്രേയ്സ് അനാട്ടമി തുടങ്ങിയ പരമ്പരകളിലും മില്ലി അഭിനയിച്ചു. ഗോഡ്‌സില്ല എന്ന ചിത്രത്തിന്റെ തുടർച്ചയായ ഗോഡ്‌സില്ല: കിങ് ഓഫ് ദ മോൺസ്റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും മില്ലി ബോബി ബ്രൗൺ അരങ്ങേറ്റം നടത്തി.

എനോല ഹോംസ്, ഗോഡ്സില്ല വേഴ്സസ് കോങ് എന്നിവയാണ് മറ്റ് സിനിമകൾ. 

English Summary:
Stranger Things actor Millie Bobby Brown shares pictures from her wedding: Photos

7rmhshc601rd4u1rlqhkve1umi-list mo-celebrity-celebritywedding mo-entertainment-common-hollywoodnews f3uk329jlig71d4nk9o6qq7b4-list 34orgvrvra5ipf39hb4o3el1tb


Source link

Related Articles

Back to top button