ലബനനിലെ 24 ഗ്രാമങ്ങൾക്കുകൂടി ഒഴിയാൻ നിർദേശം നൽകി ഇസ്രയേൽ

ബെയ്റൂട്ട്: ലബനനിലെ 24 ഗ്രാമങ്ങൾക്കുകൂടി ഒഴിയാൻ നിർദേശം നൽകി ഇസ്രയേൽ. ജനങ്ങൾ പ്രദേശത്തുനിന്ന് അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. ഹിസ്ബുള്ളയുമായി അതിർത്തികടന്ന് കരയുദ്ധം ആരംഭിച്ചതിനു ശേഷം ബുധനാഴ്ചയാണ് ഇസ്രയേൽ സൈന്യം കൂടുതൽ പ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. 2006ലെ ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിനു ശേഷം യുഎൻ ബഫർസോണായി പ്രഖ്യാപിച്ച മേഖലയാണിത്.
Source link