തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഗെയിംസ് ബാസ്ക്കറ്റ്ബോൾ ജൂനിയർ പെണ്‍കുട്ടികളിൽ കോഴിക്കോടിന് കിരീടം. ഫൈനലിൽ തൃശൂരിനെ (70-20) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ചാന്പ്യൻമാരായത്. കോഴിക്കോടിനു വേണ്ടി ദിയ എസ്. ബിജു 17 പോയിന്റുകൾ നേടി ടോപ് സ്കോററായി. സെമി ഫൈനലിൽ കോഴിക്കോട് കൊല്ലത്തെ (34-7) തോൽപിച്ചപ്പോൾ തൃശൂർ കോട്ടയത്തെ (24-6) പരാജയപ്പെടുത്തിയാണ് ഫൈനലിൽ ഇടംനേടിയത്.
Source link