കോപ്പൻഹേഗൻ: നഗരത്തിലെ ഇസ്രേലി എംബസിക്കു സമീപം ഇന്നലെ പുലർച്ചെ രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന സിനഗോഗിനു പ്രത്യേക സുരക്ഷയുണ്ടായിരിക്കുമെന്നു അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി സ്റ്റോക്ക്ഹോമിലെ ഇസ്രേലി എംബസിയുടെ പരിസരത്തു പൊട്ടിത്തെറി കേട്ടതിനെത്തുടർന്നു പ്രദേശം പോലീസ് നിരീക്ഷണത്തിലാണ്. ബുള്ളറ്റുകൾ കെട്ടിടത്തിൽ പതിച്ചതായും സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണു വിവരം.
Source link