കൊച്ചി: കൊച്ചി സ്മാര്‍ട്ട്സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാവായ (ഐഎസ്പി) പീക്ക്എയര്‍ സംസ്ഥാനത്ത് വന്‍കിട വികസനപദ്ധതി നടപ്പാക്കുന്നു. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ബിസിനസ് ഉപയോക്താക്കള്‍ക്കുള്ള എന്റര്‍പ്രൈസ് നെറ്റ്വര്‍ക്ക് സൊല്യൂഷനുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്ന പീക്ക്എയര്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളിലേക്കു സേവനം വ്യാപിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പുതിയ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കുകളുടെ വിന്യാസം, നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കല്‍ എന്നിവയാണു വികസനങ്ങളുടെ പ്രധാന ഭാഗമെന്ന് പീക്ക്എയര്‍ സിഇഒ ജിജോ ഡേവിഡ് പറഞ്ഞു. പീക്ക്എയറിനെ പ്രശസ്തമാക്കിയ 99.9 ശതമാനം അപ്ടൈം, മികച്ച വില്പനാനന്തരസേവനം എന്നിവ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കുകൂടി ഇതോടെ ലഭ്യമാക്കും.
വികസനത്തിന്റെ ഭാഗമായി ഈ രംഗത്തെ ചെറുകിട ഐഎസ്പികളെ ഏറ്റെടുക്കാനും പരിപാടിയുണ്ടെന്ന് പീക്ക്എയറിലെ പ്രധാന നിക്ഷേപകരായ സുനില്‍ മാമ്പിള്ളിയും ജോര്‍ജ് തോമസും പറഞ്ഞു. ഏഴു കോടി രൂപയാണ് വികസന പദ്ധതികള്‍ക്കായി കമ്പനി നിക്ഷേപിക്കുന്നത്. ഇതോടെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുടെ ഡിജിറ്റല്‍വത്കരണത്തിന് സമ്പൂര്‍ണ പിന്തുണ നല്കാന് പീക്ക്എയറിനാകുമെന്ന് ജനറല്‍ മാനേജര്‍ ഡാജി തോമസ് പറഞ്ഞു.

Source link