ര​​​​​ണ്ടാം ലോ​​​​​ക​​​​​മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​കാ​​​​​ല​​​​​ത്തെ ബോം​​​​​ബ് പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ചു; ജ​​​​​പ്പാ​​​​​ൻ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​നു കേ​​​​ടു​​​​പാ​​​​ട്


ടോ​​​​​ക്കി​​​​​യോ: ര​​​​​ണ്ടാം ലോ​​​​​ക​​​​​മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​കാ​​​​​ല​​​​​ത്തെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ നി​​​​​ർ​​​​​മി​​​​​ത ബോം​​​​​ബ് ജ​​​​​പ്പാ​​​​​നി​​​​​ലെ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ചു. വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ജ​​​​​പ്പാ​​​​​നി​​​​​ലെ ക്യു​​​​​ഷു ദ്വീ​​​​​പി​​​​​ലെ മി​​​​​യാ​​​​​സാ​​​​​ക്കി വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ​​ രാ​​​വി​​​ലെ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം എ​​​ട്ടോ​​​ടെ​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. 226 കി​​​​​ലോ ഭാ​​​​​ര​​​​​മു​​​​​ള്ള ബോം​​​​​ബാ​​​​​ണു പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച​​​​​തെ​​​​​ന്ന് പോ​​​​​ലീ​​​​​സും സ്വ​​​​​യം പ്ര​​​​​തി​​​​​രോ​​​​​ധ സേ​​​​​ന​​​​​യും അ​​​​​റി​​​​​യി​​​​​ച്ചു. സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ ആ​​​​​ഘാ​​​​​ത​​​​​ത്തി​​​​​ൽ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ ടാ​​​ക്സി​​​വേ​​​​​യി​​​​​ൽ 23 അ​​​​​ടി താ​​​​​ഴ്ച​​​​​യു​​​​​ള്ള ഗ​​​​​ർ​​​​​ത്തം രൂ​​​​​പ​​​​​പ്പെ​​​​​ട്ടു. ആ​​​​​ള​​​​​പാ​​​​​യ​​​​​മൊ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ല. സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 80 വി​​​​​മാ​​​​​ന​​​​​സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ റ​​​​​ദ്ദാ​​​​​ക്കി. സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ ഇ​​​​​ന്നു രാ​​​​​വി​​​​​ലെ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. സ്ഫോ​​​​​ട​​​​​നം ന​​​​​ട​​​​​ക്കു​​​​​ന്പോ​​​​​ൾ റ​​​​ൺ​​​​വേ​​​​യി​​​​ൽ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​തി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ലാ​​​​​ണു വ​​​​​ൻ ദു​​​​​ര​​​​​ന്തം ഒ​​​​​ഴി​​​​​വാ​​​​​യ​​​​​തെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 1943ൽ ​​​​​വ്യോ​​​​​മ​​​​​സേ​​​​​നാ പ​​​​​രി​​​​​ശീ​​​​​ല​​​​​ന ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നാ​​​​​യി നി​​​​​ർ​​​​​മി​​​​​ച്ച വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​മാ​​​​​ണി​​​​​ത്. പി​​​​​ന്നീ​​​​​ട് പ​​​​​ല​​​​​കു​​​​​റി വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ ന​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ ബോം​​​​​ബ് അ​​​​​റി​​​​​യാ​​​​​തെ ഉ​​​​​ള്ളി​​​​​ല​​​​​ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ര​​​​​ണ്ടാം ലോ​​​​​ക​​​​​മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​സ​​​​​മ​​​​​യ​​​​​ത്ത് യു​​​​​എ​​​​​സ് സൈ​​​​​ന്യം വ​​​​​ർ​​​​​ഷി​​​​​ച്ച പൊ​​​​​ട്ടാ​​​​​ത്ത നി​​​​​ര​​​​​വ​​​​​ധി ബോം​​​​​ബു​​​​​ക​​​​​ൾ പ്ര​​​​​ദേ​​​​​ശ​​​​​ത്ത് മു​​​​​ന്പ് ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ജ​​​പ്പാ​​​നി​​​ൽ പ​​​ല​​​യി‌​​​ട​​​ത്തു​​​നി​​​ന്നും ഇ​​​പ്പോ​​​ഴും ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​കാ​​​ല​​​ത്തു വ​​​ർ​​​ഷി​​​ച്ച ബോം​​​ബു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ത്രം രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി 41 ട​​​ൺ ഭാ​​​രം വ​​​രു​​​ന്ന 2348 ബോം​​​ബു​​​ക​​​ളാ​​​ണു ക​​​ണ്ടെ​​​ത്തി നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി​​​യ​​​ത്.


Source link
Exit mobile version