മുട്ടാർ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും അംഗത്വം റദ്ദാക്കി

# 6 വർഷത്തേക്ക് മത്സരിക്കുന്നതിനും വിലക്ക്
കുട്ടനാട്: മുട്ടാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ലിനി ജോളി, വൈസ് പ്രസിഡന്റ് ബോബൻ ജോസ് എന്നിവരുടെ പഞ്ചായത്ത് അംഗത്വം കൂറുമാറ്റനിരോധന നിയമപ്രകാരം ഇലക്ഷൻ കമ്മീഷൻ റദ്ദാക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് 6 വർഷത്തേക്ക് വിലക്കുകയും ചെയ്തു.
2020ലെ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളായി യു.ഡി.എഫ് മുന്നണിയിൽ നിന്ന് മത്സരിച്ച് വിജയിച്ച ഇവർ, പിന്നീട് കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി. ഇതിനെതിരെ കേരളാകോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം ഇലക്ഷൻ കമ്മീഷന് പരാതി നൽകിയെങ്കിലും കേരളാകോൺഗ്രസ് അംഗീകൃത പാർട്ടിയല്ലാത്തതിനാൽ കൂറുമാറ്റ നിയമം ബാധകമല്ലെന്ന കാരണത്തിൽ തള്ളി.
തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയും തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് കേരളകോൺഗ്രസ് അംഗീകൃത പാർട്ടിയായിരുന്നെന്നും അതിനാൽ ജില്ലാപ്രസിഡന്റിന്റെ വിപ്പ് നിയമാനുസൃതമാണന്നും കണ്ടെത്തുകയും തുടർന്ന് ഇലക്ഷൻ കമ്മീഷന് നിർദ്ദേശം നൽകുകയും
ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും അംഗത്വം റദ്ദാക്കിയത്.
Source link