ടെഹ്‌റാന്‍: മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍. സയണിസ്റ്റുകള്‍ അടങ്ങിയില്ലെങ്കില്‍ ഇസ്രയേലിലെ സകല അടിസ്ഥാനസൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ബഘേരി മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഇനിയും ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ ഇറാനും സഖ്യരാജ്യങ്ങള്‍ക്കും വളരെ ദുഷ്‌കരമായിരുന്നുവെന്ന് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ ടെഹ്‌റാനില്‍ കൊല്ലപ്പെട്ട സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. യു.എസ്. പിന്തുണയോടെ സയണിസ്റ്റുകളുടെ ഭരണകൂടം കുറ്റകൃത്യങ്ങള്‍ തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ മിസൈല്‍ ആക്രമണം ലക്ഷ്യം കണ്ടുവെന്നും ഇസ്രയേലിന്റെ സൈനിക താവളങ്ങള്‍ വരെ തങ്ങള്‍ ആക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source link