ഇറാന്‍ ചെയ്തത് വളരെവലിയ തെറ്റ്; കനത്ത വിലതന്നെ നല്‍കേണ്ടിവരും – നെതന്യാഹു


ജെറുസലേം: ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന ഭീഷണി മുഴക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 181-ഓളം മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിനുനേരെ പ്രയോഗിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ ഭൂരിഭാഗം മിസൈലുകളും തറതൊടുന്നതിന് മുമ്പുതന്നെ തകര്‍ക്കാനായതായി ഇസ്രയേല്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ ഒരു പലസ്തീന്‍കാരനും രണ്ട് ഇസ്രയേലികളും കൊല്ലപ്പെട്ടതായാണ് വിവരം. ‘വളരെ വലിയ തെറ്റാണ് ഇറാന്‍ ചെയ്തിരിക്കുന്നത്, ആ തെറ്റിന് വളരെ വലിയ വില തന്നെ കൊടുക്കേണ്ടിവരും’ – നെതന്യാഹു പറഞ്ഞു. ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനുപിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.


Source link

Exit mobile version