ശബ്ദത്തേക്കാള്‍ വേഗം, 1400 കി.മി പരിധി; ഇസ്രയേല്‍ ഓപ്പറേഷന് ഇറാന്‍ ഉപയോഗിച്ചത് ഫത്ത മിസൈല്‍


ടെഹ്‌റാന്‍: ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2. ഇസ്രയേലിനെതിരെ കഴിഞ്ഞദിവസം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് നല്‍കിയ പേരിതായിരുന്നു. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വച്ചും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത്‌ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തത്. ഗദ്ദര്‍, ഇമാദ് എന്നീ മിസൈലുകള്‍ക്കൊപ്പം ഏറ്റവും പുതിയ ഫത്ത ഹൈപ്പര്‍ സോണിക് മിസൈലുകളും ഇറാന്‍ ഇസ്രയേലിനെതിരെ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ മിസൈലുകള്‍ 90 ശതമാനവും ലക്ഷ്യം കണ്ടുവെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്‌.


Source link

Exit mobile version