KERALAMLATEST NEWS
ഓണം ബമ്പർ വില്പന 57 ലക്ഷത്തിലേയ്ക്ക്

തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറി വില്പന 57 ലക്ഷത്തിലേക്ക്. ഇന്നലെ വൈകുന്നേരം വരെ 56,74,558 ടിക്കറ്റുകൾ വിറ്റുപോയി. ഇതുവരെ 70 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഒക്ടോബർ 9നാണ് നറുക്കെടുപ്പ്. 25 കോടിയാണ് ഒന്നാം സമ്മാനം. 10,55,980 ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണ് മുന്നിൽ. 7,40,830 ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരവും 7,03,310 ടിക്കറ്റ് വിപണിയിലെത്തിച്ച തൃശൂരും തൊട്ടുപിന്നിൽ.
കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നുമുള്ള ബോധവത്കരണം ലോട്ടറി വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ വ്യാജ ലോട്ടറിക്കെതിരെയുള്ള അവബോധ പ്രചാരണവും നടത്തുന്നുണ്ട്.
Source link