ഇസ്രയേലിനെ ലക്ഷ്യമാക്കി കുതിക്കുന്ന മിസൈലുകള്‍; ദുബായ് വിമാനത്തില്‍ നിന്നെടുത്ത നടുക്കുന്ന ദൃശ്യങ്ങൾ

ടെല്‍ അവീവ്: ദുബായിലേക്കുള്ള വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരി പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഇറാന്‍ ഇസ്രയേലിനു നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍. ടെല്‍ അവീവിനെയും ജറുസലേമിനേയും ലക്ഷ്യം വെച്ച് ഇറാന്‍ തൊടുത്തുവിട്ട 180 മിസൈലുകളുടെ ആഘാതം വ്യക്തമാക്കുന്ന ദൃശ്യങ്ങളടങ്ങുന്ന വീഡിയോന്യൂയോര്‍ക്ക് പോസ്റ്റാണ് പങ്കുവെച്ചത്.ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ വലിയ തെറ്റാണ് ചെയ്തതെന്നും കനത്ത വില നല്‍കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 181-ഓളം മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിനുനേരെ പ്രയോഗിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ ഭൂരിഭാഗം മിസൈലുകളും തങ്ങളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് തറതൊടുന്നതിന് മുമ്പുതന്നെ തകര്‍ക്കാനായതായി ഇസ്രയേല്‍ വ്യക്തമാക്കുന്നു.
Source link