സിദ്ദിഖിന്റെ 62ാം പിറന്നാൾ ആഘോഷമാക്കി കുടുംബം; ചിത്രങ്ങൾ പങ്കിട്ട് മകൻ | Siddique celebrates 62nd birthday
സിദ്ദിഖിന്റെ 62ാം പിറന്നാൾ ആഘോഷമാക്കി കുടുംബം; ചിത്രങ്ങൾ പങ്കിട്ട് മകൻ
മനോരമ ലേഖിക
Published: October 02 , 2024 01:23 PM IST
1 minute Read
ഷഹീൻ സിദ്ദിഖ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ
നടൻ സിദ്ദിഖിന് പിറന്നാൾ ആശംസയുമായി മകൻ ഷഹീൻ സിദ്ദിഖ്. മകന്റെ കുഞ്ഞിന് സിദ്ദിഖ് നൂലുകെട്ടുന്ന ചിത്രം പങ്കുവച്ചാണ് ആശംസ നേർന്നത്. ‘വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ’ എന്നെ അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
സിദ്ദിഖിന്റെ 62ാം പിറന്നാളാണിന്ന്. മികച്ച സ്വഭാവ നടൻ, അവതാരകൻ എന്നീ നിലയിൽ നിരവധി ആരാധകരുള്ള നടൻ പക്ഷേ ഇപ്പോൾ ലൈംഗിക പീഡന ആരോപണ വിധേയനാണ്.
നടി നൽകിയ പീഡന പരാതിയിൽ ഇക്കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജ്യാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദിഖ് ഒളിവിൽ പോയിരുന്നു. ഇപ്പോൾ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനസ്വരങ്ങളും ഉയരുകയാണ്.
English Summary:
Siddique celebrates 62nd birthday
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie 7nb4ve2btn20514ddh226hociq f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-siddique
Source link