KERALAMLATEST NEWS

മാലിന്യമുക്തം നവകേരളം; ക്യാമ്പയിന് ഇന്നു തുടക്കം,​ ഒറ്റക്കെട്ടായ പിന്തുണ ഉറപ്പാക്കും: മന്ത്രി രാജേഷ്

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിന് ഇന്ന് തുടക്കം. കൊട്ടാരക്കര എൽ.ഐ.സി അങ്കണത്തിൽ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഒരു വർഷത്തോളമായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ഇതോടെ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ് കേരളകൗമുദിയോട് പറഞ്ഞു.

മാലിന്യമുക്ത കേരളത്തിനായി ജനപങ്കാളിത്തത്തോടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനം കൂടുതൽ കരുത്തോടെ മുന്നേറും. ഒരുവർഷമായി എല്ലാവരെയും കൂട്ടിയിണക്കികൊണ്ടുള്ള പ്രവർത്തനങ്ങൾ ഈ രംഗത്ത് വലിയ മാറ്റമുണ്ടാക്കി.

ജനങ്ങളുടെ ഒറ്റക്കെട്ടായ പിന്തുണ വരുംദിവസങ്ങളിൽ ഉറപ്പാക്കും. സ്കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ എന്നിവയുടെയെല്ലാം പങ്കാളിത്തത്തോടെയാണ് ക്യാമ്പയിൻ മുന്നോട്ടുപോവുക. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടെയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്, ക്ലീൻ കേരള കമ്പനി തുടങ്ങിയവ ക്യാമ്പയിന്റെ ഏകോപനം നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button