ജറുസലേം: മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ. വ്യക്തമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്നും അനന്തരഫലം നേരിടേണ്ടി വരുമെന്നും ഇസ്രയേൽ സൈനിക വക്താവ് അഡ്മിറൽ ഡാനിയൽ ഹഗാരി മുന്നറിയിപ്പ് നല്‍കി.’ആക്രമണത്തിന് അനന്തരഫലം നേരിടേണ്ടി വരും. ഞങ്ങളുടെ പക്കൽ പദ്ധതികളുണ്ട്. ഞങ്ങൾ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും തന്ത്രങ്ങളനുസരിച്ച് പ്രവർത്തിക്കും’ – ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.
Source link